12:42pm 03 August 2026
NEWS
രാമായണോത്സവം നടത്തി
02/08/2026  06:37 PM IST
NILA
രാമായണോത്സവം  നടത്തി

പുലിയൂർ: തൃപ്പുലിയൂര്‍ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിൻ്റെയും ശ്രീരാജരാജേശ്വരി എൻ.എസ്.എസ് വനിത സമാജത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാമായണമാസാചരണത്തിന്‍റെ ഭാഗമായി രാമായണോത്സവം  നടത്തി. നാമജപം,രാമായണ പാരായണം, പ്രഭാഷണം, പ്രശ്നോത്തരി എന്നിവ നടന്നു.
എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ അഡ്ഹോക്ക് കമ്മിറ്റി  ചെയർമാൻ  ആർ.അജിത് കുമാർ ദീപം തെളിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗവും കരയോഗം പ്രസിഡന്റുമായ അഡ്വ.ഡി.നാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു.  `രാമായണം നിത്യജീവിതത്തില്‍' എന്ന വിഷയത്തില്‍ എൻ.എസ്.എസ് ഹിന്ദു കോളേജ് ഫിലോസഫി വകുപ്പ് റിട്ട.മേധാവി പ്രൊഫ. റ്റി.ഗീത പ്രഭാഷണം നടത്തി. കുന്നന്താനം എൻ.എസ്.എസ് ഹൈസ്കൂൾ അധ്യാപകൻ ഒ. ആർ. രഞ്ജിത്ത് പാണ്ടനാട് രാമായണ സന്ദേശം നൽകി. എല്‍.പി, യു.പി, ഹൈസ്ക്കൂള്‍ ,ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ രാമായണ പ്രശ്നോത്തരി 
 കുറത്തികാട് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ റിട്ട. അദ്ധ്യാപിക മിനി ജി കുറുപ്പ്  നയിച്ചു.

 കരയോഗം സെക്രട്ടറി വി.കെ പുരുഷോത്തമൻ പിളള, ജോ.സെക്രട്ടറി  തൃപ്പാദം വിജയന്‍പിളള, വൈസ് പ്രസിഡൻ്റ് സി.പി ജയകുമാർ, ട്രഷറർ റ്റി.എൻ.രാജഗോപാൽ വനിത സമാജം പ്രസിഡന്റ് പ്രസന്ന മോഹൻ, സെക്രട്ടറി രമണി എസ് പിളള, വൈസ് പ്രസിഡന്‍റ് സ്മിത രാജേഷ്, ട്രഷറര്‍ ശ്രീജ പത്മകുമാര്‍,
കരയോഗം ഭരണസമിതിയംഗങ്ങളായ മോഹൻ സി നായർ, എം.എൻ ശശിധരൻ നായർ, റ്റി.കെ ഉണ്ണികൃഷ്ണപിളള, വി.കെ ഗോപാലകൃഷ്ണപണിക്കർ, സി.കെ രാധാകൃഷ്ണൻ നായർ, സി.ജി.സോമൻ പിളള, ഹരികുമാര്‍ പുളിയക്കാട്ടില്‍, റ്റി.എന്‍.മുരളീധരന്‍ പിളള  തുടങ്ങിയവർ പ്രസംഗിച്ചു.
പ്രശ്നോത്തരി വിജയികള്‍
എല്‍ പി വിഭാഗം
1.ശ്രദ്ധാ ശ്രീജിത്2
2.ഋതുരാജ്

യു.പി
1.സിദ്ധാർത്ഥ് എസ്
2.നിഖിൽ വിനോദ്

ഹൈസ്ക്കൂള്‍ 
1.അഭിനവ് എസ്
2,ഗൗതം ആർ നായർ

ഹയര്‍ സെക്കന്‍ററി 
1.ശ്രീനന്ദ ശ്രീകുമാർ
2.അക്ഷയ ബിജു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.